Adultery

വ്യഭിചാരം നമ്മെ ചാരമാക്കുന്ന പാപം

അൽപ കാലത്തെ സുഖം നീണ്ടകാലത്തെ നിത്യനരകം തന്നെയായിരിക്കും അവന്റെ ഓഹരി

ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ദൈവകല്പനയുടെ പ്രത്യക്ഷമായ ലംഘനമാണ് വ്യഭിചാരം. പത്ത് കൽപ്പനകളിൽ ഏഴാം സ്ഥാനമാണ് വ്യഭിചരിക്കരുത് എന്ന കൽപ്പനയ്ക്കുള്ളത്.

വിശുദ്ധ ബൈബിൾ ഒരു ക്രിസ്ത്യാനിയുടെ ശരീരം പരിശുദ്ധാത്മാവിന്റെ ക്ഷേത്രമായി മാറണമെന്ന് പഠിപ്പിക്കുന്നു, അതിനാൽ നിയമവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ ബന്ധങ്ങളാൽ അതിനെ മലിനമാക്കുന്നത് അംഗീകരിക്കാനാവില്ല.ജീവിതത്തിൽ നീ എന്നെങ്കിലും വ്യഭിചാരം പാവമാണെന്ന് ആരെങ്കിലും നിന്നോട് പറഞ്ഞിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ വായിച്ചിട്ടുണ്ടെങ്കിൽ വീണ്ടും ഈ പാപത്തിൽ നീ തുടരുകയാണെങ്കിൽ നിത്യ അഗ്നിയിലേക്ക് നീ പോകേണ്ടിവരും

കൽപ്പന ലംഘിക്കുന്ന പാപങ്ങൾ:

പരസംഗം - നിയമപരമായി വിവാഹിതരല്ലാത്ത ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള അടുത്ത ബന്ധം;

വ്യഭിചാരം വ്യഭിചാരമാണ്;

ഇൻസെസ്റ്റ് - ബന്ധുക്കൾ തമ്മിലുള്ള ജഡിക ബന്ധം;

സ്വവർഗ്ഗ ബന്ധങ്ങളും മറ്റ് തരത്തിലുള്ള ലൈംഗിക വൈകൃതങ്ങളും.

പുതിയ നിയമംരക്ഷകൻ ഈ ബുദ്ധിയുപദേശത്തിന്റെ കൂടുതൽ സൂക്ഷ്മമായ വിശദീകരണം നൽകുന്നു: എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു, ഒരു സ്ത്രീയെ കാമത്തോടെ നോക്കുന്ന എല്ലാവരും ഇതിനകം തന്നെ അവളുടെ ഹൃദയത്തിൽ വ്യഭിചാരം ചെയ്തു. (മത്തായി 5:28). ഈ വാക്കുകളിലൂടെ, ആളുകൾ നിയമം അനുസരിച്ച് പ്രവർത്തിക്കുക മാത്രമല്ല, അവരുടെ ചിന്തകളുടെ പരിശുദ്ധി ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയും ചെയ്യണമെന്ന് കർത്താവ് വ്യക്തമാക്കുന്നു.

നീതിമാനായ ദാവീദ് രാജാവ് എഴുതി, കർത്താവിന്റെ നിയമം അനുസരിക്കുകയും അതിനെക്കുറിച്ച് രാവും പകലും ധ്യാനിക്കുകയും ചെയ്യുന്ന മനുഷ്യൻ അനുഗ്രഹീതനാണ്. അവൻ ജലപ്രവാഹങ്ങളിൽ നട്ട ആ വൃക്ഷം പോലെയാകും, അത് അതിന്റെ നാഴികയിൽ ഫലം കായ്ക്കുകയും മങ്ങാതിരിക്കുകയും ചെയ്യും.

വ്യഭിചാരത്തെ സംബന്ധിച്ചുള്ള അപ്പസ്‌തോലന്റെ വെളിപ്പെടുത്തൽ ഇതാണ്: 'നിങ്ങളുടെ ശരീരങ്ങൾ മ്ശിഹായുടെ അവയവങ്ങളാണെന്നു നിങ്ങൾക്ക് അറിഞ്ഞുകൂടേ? മ്ശിഹായുടെ അവയവങ്ങൾ എനിക്കു വേശ്യയുടെ അവയവങ്ങളാക്കാമെന്നോ? ഒരിക്കലുമില്ല! വേശ്യയുമായി വേഴ്ച നടത്തുന്നവൻ അവളോട് ഏകശരീരമായിത്തീരുന്നുവെന്നു നിങ്ങൾക്ക് അറിവുള്ളതല്ലേ? എഴുതപ്പെട്ടിരിക്കുന്നതുപോലെ, അവർ ഇരുവരും ഒരു ശരീരമായിത്തീരും. യേഹ്ശുവായുമായി സംയോജിക്കുന്നവൻ അവിടുത്തോട് ഏകാത്മാവായിത്തീരുന്നു. വ്യഭിചാരത്തിൽനിന്ന് ഓടിയകലുവിൻ. മനുഷ്യൻ ചെയ്യുന്ന മറ്റു പാപങ്ങളെല്ലാം ശരീരത്തിനു വെളിയിലാണ്. വ്യഭിചാരം ചെയ്യുന്നവനാകട്ടെ സ്വന്തം ശരീരത്തിനെതിരായി പാപം ചെയ്യുന്നു'(1 കോറി: 6; 15-18). വ്യഭിചാരമെന്ന പാപം മറ്റു പാപങ്ങളിൽനിന്ന് എപ്രകാരം വ്യത്യസ്തമായിരിക്കുന്നുവെന്ന് ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നു. ദൈവത്തിൽനിന്നും ദൈവീക ചിന്തകളിൽനിന്നും ഒരുവനെ പരിപൂർണ്ണമായി അകറ്റുന്ന പാപമാണ് വ്യഭിചാരം! കുറച്ചുകൂടി വ്യക്തതയിലേക്കു കടന്നുപോകേണ്ടിയിരിക്കുന്നു.

ഒരുവൻ മരിക്കുന്ന സമയത്ത് അവൻ ലഘുവായ വ്യഭിചാരത്തിലായിരുന്നാലും ഗുരുതരമായ വ്യഭിചാരത്തിലായിരുന്നാലും നിത്യനരകം തന്നെയായിരിക്കും അവന്റെ ഓഹരി. ഈ യാഥാർത്ഥ്യം പ്രഖ്യാപിച്ചുകൊണ്ടുതന്നെ വ്യഭിചാരത്തിന്റെ വകഭേദങ്ങൾ വ്യക്തമാക്കാം. ചില സന്ദർഭങ്ങളിൽ വ്യഭിചാരമെന്ന പാപം ചെയ്യുമ്പോൾ രണ്ടോ മൂന്നോ പ്രമാണങ്ങളുടെ ലംഘനങ്ങൾ ഒരുമിച്ചു സംഭവിക്കാൻ സാധ്യതയുണ്ട്. സ്ത്രീയോ പുരുഷനോ വ്യഭിചാരത്തിൽ ഏർപ്പെടുന്നത് മറ്റൊരു വ്യക്തിയുടെ ജീവിതപങ്കാളിയോടൊപ്പമാണെങ്കിൽ, അവിടെ രണ്ടു പ്രമാണങ്ങൾ ഒരേസമയം ലംഘിക്കപ്പെടുന്നു. വ്യഭിചാരം ചെയ്യരുതെന്ന ആറാം പ്രമാണവും അയൽക്കാരന്റെ ഭാര്യയെ മോഹിക്കരുതെന്ന ഒൻപതാം പ്രമാണവുമാണ് ഈ അവസരത്തിൽ ലംഘിക്കപ്പെട്ടത്! രണ്ടു പാപങ്ങൾ കൂട്ടിക്കലർത്തി ചെയ്യുന്ന ഒരു വ്യക്തിയുടെമേൽ പാപത്തോടൊപ്പം ശാപവും കടന്നുവരുന്നു. ഒരു വേശ്യയോടൊപ്പം ശയിക്കുന്ന വേളയിൽ രണ്ടു വ്യക്തിയെ മാത്രമാണ് ബാധിക്കുന്നതെങ്കിൽ, അയൽക്കാരന്റെ ഭാര്യയോടൊപ്പം ശയിക്കുന്നവൻ തന്നോടുതന്നെയും ആ സ്ത്രീയോടും മാത്രമല്ല പാപം ചെയ്യുന്നത്. ഇവൻ ആരോടൊപ്പം ശയിക്കുന്നുവോ, ആ വ്യക്തിയുടെ ജീവിതപങ്കാളിയോടും മക്കളോടും പാപം ചെയ്യുന്നു എന്നതാണു വസ്തുത. അതായത്, ഈ പാപത്തിന്റെ ഫലം അനുഭവിക്കുന്ന വ്യക്തികളുടെ എണ്ണം വളരെ അധികമാണ്. അയൽക്കാരന്റെ കുടുംബജീവിതം തകരുന്നതിന് ഈ വ്യഭിചാരം കാരണമാകുന്നതു കൂടാതെ, അയൽക്കാരന്റെ സന്തതികളെ വേശ്യാപുത്രന്മാരും പുത്രിമാരുമാക്കി മാറ്റുന്നു. വേശ്യയുടെ മക്കളുടെമേൽപ്പോലും ശാപം കുടികൊള്ളുന്നുവെന്നാണ് ബൈബിൾ നൽകുന്ന വെളിപ്പെടുത്തൽ!

വേശ്യയുടെ മക്കളെ സംബന്ധിച്ചുള്ള ചില നിയമങ്ങൾ നോക്കുക: 'വേശ്യാപുത്രൻ യാഹ്വെയുടെ സഭയിൽ പ്രവേശിക്കരുത്. പത്താമത്തെ തലമുറവരെ അവന്റെ സന്തതികളും യാഹ്വെയുടെ സഭയിൽ പ്രവേശിക്കരുത്'(നിയമം: 23; 2). സഭയിലെ ശുശ്രൂഷയുമായി ബന്ധപ്പെട്ട നിയമമായിരുന്നു ഇത്. വേശ്യയെ എത്രത്തോളം നികൃഷ്ടമായ അവസ്ഥയിലാണ് കണ്ടിരുന്നതെന്നു മനസ്സിലാക്കാൻ ഈ നിയമംകൂടി ശ്രദ്ധിക്കുക: 'വേശ്യയുടെ വേതനമോ നായയുടെ കൂലിയോ നിന്റെ ദൈവമായ യാഹ്വെയുടെ ആലയത്തിലേക്കു നേർച്ചയായി കൊണ്ടുവരരുത്. ഇവ രണ്ടും അവിടുത്തേക്കു നിന്ദ്യമാണ്'(നിയമം: 23; 18). അയൽക്കാരന്റെ ഭാര്യയുമായോ, അയൽക്കാരിയുടെ ഭർത്താവുമായോ പാപം ചെയ്യുന്നവർക്കുള്ള ശിക്ഷ ഇതാണ്: 'അന്യന്റെ ഭാര്യയോടൊത്ത് ഒരുവൻ ശയിക്കുന്നതു കണ്ടുപിടിച്ചാൽ ഇരുവരെയും -സ്ത്രീയെയും പുരുഷനെയും- വധിക്കണം. അങ്ങനെ ഇസ്രായേലിൽനിന്ന് ആ തിന്മ നീക്കിക്കളയണം'(നിയമം: 22; 22). പാപവും ശാപവും ഒരേയളവിൽ ഒരുവനിലേക്ക് കടന്നുവരുന്ന സാഹചര്യം ഇത്തരം വ്യഭിചാരങ്ങളിലുണ്ട്. പാപത്തിന്റെ പ്രതിഫലം അന്ത്യവിധിനാളിലാണ് സ്വീകരിക്കപ്പെടുന്നതെങ്കിൽ, ഇത്തരം പാപങ്ങളിലൂടെ കടന്നുവരുന്ന ശാപങ്ങൾ ഈ ഭൂമുഖത്തുവച്ചുതന്നെ ഒരുവനെ വേട്ടയാടും. മോശയുടെ നിയമത്തിൽ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: 'നിങ്ങളുടെ പാപം നിങ്ങളെ വേട്ടയാടുമെന്ന് അറിഞ്ഞുകൊള്ളുക'(സംഖ്യ: 32; 23). പാപം ശാപമായി വേട്ടയാടുന്ന അവസ്ഥ അതീവ ഗുരുതരമാണ്. മാരകപാപങ്ങൾ എന്നും ലഘുപാപങ്ങൾ എന്നും പാപങ്ങൾക്കു തരംതിരിവുണ്ടായത് ഇക്കാരണത്താലാണ്. പാപത്തിൽ മരിക്കുന്ന ഒരുവൻപോലും നിത്യജീവനിൽ പ്രവേശിക്കില്ല എന്ന യാഥാർത്ഥ്യം നിലനിൽക്കെ, പാപത്തെ തരംതിരിക്കുന്നതും ഇക്കാരണത്താൽത്തന്നെ! ഈ വിഷയത്തെക്കുറിച്ച് അപ്പസ്‌തോലനായ യോഹന്നാനിലൂടെ നൽകിയിരിക്കുന്ന വെളിപ്പെടുത്തൽ ഇതാണ്: 'മരണത്തിനർഹമല്ലാത്ത പാപം സഹോദരൻ ചെയ്യുന്നത് ഒരുവൻ കണ്ടാൽ അവൻ പ്രാർത്ഥിക്കട്ടെ. അവനു ദൈവം ജീവൻ നൽകും. മരണാർഹമല്ലാത്ത പാപം ചെയ്യുന്നവർക്കു മാത്രമാണിത്. മരണാർഹമായ പാപമുണ്ട്. അതെപ്പറ്റി പ്രാർത്ഥിക്കണമെന്നു ഞാൻ പറയുന്നില്ല. എല്ലാ അധർമവും പാപമാണ്. എന്നാൽ മരണാർഹമല്ലാത്ത പാപവുമുണ്ട്'(1 യോഹ: 5; 16, 17).

മരണാർഹമായ പാപവും മരണാർഹമല്ലാത്ത പാപവും ഉണ്ടെന്നതിന്റെ ദൃഷ്ടാന്തമാണ് ഇവിടെ നാം കണ്ടത്. അയൽക്കാരന്റെ ജീവിതപങ്കാളിയുമായി വ്യഭിചാരത്തിലേർപ്പെടുന്നതിലൂടെ, അയൽക്കാരന്റെ ശാപം കടന്നുവരുന്നു. അവൻ ദൈവസന്നിധിയിൽ നിലവിളിക്കുമ്പോൾ, അവിടുത്തേക്ക് ഈ നിലവിളി കേൾക്കാതിരിക്കാൻ കഴിയില്ല. ഇത്തരം പാപങ്ങൾ രഹസ്യമായി ചെയ്താൽപ്പോലും, രഹസ്യങ്ങൾ അറിയുന്ന ദൈവം സകലതും അനാവരണം ചെയ്യുന്നു. കാരണം, ഇത് വിവാഹ ഉടമ്പടിയുടെ ലംഘനമാണ്. ദൈവത്തെ സാക്ഷിയാക്കിയാണ് ഓരോരുത്തരും വിവാഹ ഉടമ്പടി ചെയ്യുന്നതെന്നു നമുക്കറിയാം. അവിടുത്തെ സാന്നിധ്യത്തിൽ ചെയ്ത ഉടമ്പടിക്കു ഭംഗം വരുത്തുന്നവർ ആരുതന്നെയായിരുന്നാലും ശിക്ഷയിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ല. ബൈബിൾ നൽകുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: 'വിവാഹ ഉടമ്പടി ലംഘിക്കുന്നവൻ ആത്മഗതം ചെയ്യുന്നു: ആരാണ് എന്നെ കാണുക? ഇരുട്ട് എനിക്കു മറയാണ്. ഭിത്തികൾ എന്നെ ഒളിപ്പിക്കുന്നു, ആരും എന്നെ കാണുന്നില്ല. ഞാൻ എന്തിനു പേടിക്കണം? അത്യുന്നതൻ എൻറെ പാപങ്ങൾ പരിഗണിക്കുകയില്ല. മനുഷ്യനെ മാത്രമേ അവൻ ഭയപ്പെടുന്നുള്ളു; യാഹ്വെയുടെ കണ്ണുകൾ സൂര്യനെക്കാൾ പതിനായിരം മടങ്ങു പ്രകാശമുള്ളതാണെന്ന് അവൻ അറിയുന്നില്ല; അവിടുന്ന് മനുഷ്യൻറെ എല്ലാ മാർഗങ്ങളും നിരീക്ഷിക്കുകയും നിഗൂഢസ്ഥലങ്ങൾ കണ്ടുപിടിക്കുകയും ചെയ്യുന്നു'(പ്രഭാ: 23; 18, 19). അന്യൻറെ ഭാര്യയിൽ കണ്ണുവച്ചിട്ടുള്ള പുരുഷനും അന്യപുരുഷനുവേണ്ടി കിടക്കയൊരുക്കി കാത്തിരിക്കുന്ന സ്ത്രീകളും ഒന്നുപോലെ അറിഞ്ഞിരിക്കേണ്ട വചനമാണിത്! എന്നെങ്കിലുമൊരിക്കൽ പിടിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുമെന്ന സത്യം ആരും വിസ്മരിക്കരുത്. എന്തെന്നാൽ, കുടുംബജീവിതത്തിന്റെ പവിത്രതയെ അതീവതാത്പര്യത്തോടെ ദൈവം പരിഗണിക്കുന്നു. നല്ല ദാമ്പത്യബന്ധങ്ങളിൽനിന്നു മാത്രമേ നല്ല തലമുറ ഉണ്ടാവുകയുള്ളൂ!

പ്രാർത്ഥന ഗ്രൂപ്പിൽ താൽപര്യമുള്ളവർക്ക് ജോയിൻ ചെയ്യാം .ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ മാത്രമേ ജോയിൻ ചെയ്യാവൂ. അൽഭുത മാതാവിനെയും ഉണ്ണി ഈശോയുടെയും പ്രാർത്ഥനാ ഗ്രൂപ്പിൽ അംഗമാകാം

at.whatsapp.com/IaiAgIBaLY8Bjjhvh9iYBj

ബൈബിളും പ്രാർത്ഥനകളും അറിവില്ലാത്തവർ ഈ ഗ്രൂപ്പിൽ ചേരുക


https://chat.whatsapp.com/LQTjPDQTLcIDMaJkQ3OtGo

https://t.me/shibukizhakkekuttu