രോഗശാന്തിക്കുള്ള പ്രാർഥന

രോഗശാന്തിക്കുള്ള പ്രാർഥന

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ആമേൻ. ഈശോയുടെ തിരു രക്തം കൊണ്ട് കഴുകണമേ എന്ന് പ്രാർത്ഥിക്കുക. ഈശോയുടെ മുമ്പിൽ അല്പനേരം ബൈബിൾ തുറന്നു വെച്ചിട്ട്. തന്ന

നന്മകൾക്കൊക്കെ നന്ദി പറയുക. രോഗങ്ങളും സഹനങ്ങളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും താൻ ഏറ്റവുമധികം സ്‌നേഹിക്കുന്നവർക്കാണ് ദൈവം നൽകുന്നത്. ഈശോയിലേക്ക് നിങ്ങളെ മടക്കി കൊണ്ടുവരുകയാണ് ഈ സഹനങ്ങളിലൂടെ കർത്താവിന്റെ ലക്ഷ്യം.

അതിനുശേഷം രോഗികൾക്കുള്ള ദൈവവചനം . 13 ദിവസം 13 അധ്യായം ബൈബിൾ വായിക്കുക. ഒരുദിവസം 13 അധ്യായം വെച്ച്. പുതിയ നിയമത്തിൽ നിന്ന് തുടങ്ങാം.

ദൈവവചനം സമർപ്പിക്കുക.

1 പത്രോസ്, അദ്ധ്യായം 2, വാക്യം 24

നമ്മുടെ പാപങ്ങൾ സ്വന്തം ശരീരത്തിൽ വഹിച്ചുകൊണ്ട് അവൻ കുരിശിലേറി. അത്, നാം പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കേണ്ടതിനാണ്. അവന്റെ മുറിവിനാൽ നിങ്ങൾ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു.

വിശ്വാസത്തോടെയുള്ള പ്രാർഥന രോഗിയെ സുഖപ്പെടുത്തും; കർത്താവ് അവനെ എഴുന്നേൽപിക്കും; അവൻ പാപങ്ങൾചെയ്തിട്ടുണ്ടെങ്കിൽ അവിടുന്ന് അവനു മാപ്പു നൽകും.

യാക്കോബ് 5 : 15

ജെറെമിയ, അദ്ധ്യായം 30, വാക്യം 17

ഞാൻ നിനക്കു വീണ്ടും ആരോഗ്യം നൽകും; നിന്റെ മുറിവുകൾ സുഖപ്പെടുത്തും. കർത്താവ് അരുളിച്ചെയ്യുന്നു: അവർ നിന്നെ ഭ്രഷ്ട എന്നും ആരും തിരിഞ്ഞു നോക്കാത്ത സീയോൻ എന്നും വിളിച്ചില്ലേ?

1 പത്രോസ്, അദ്ധ്യായം 2, വാക്യം 24

നമ്മുടെ പാപങ്ങൾ സ്വന്തം ശരീരത്തിൽ വഹിച്ചുകൊണ്ട് അവൻ കുരിശിലേറി. അത്, നാം പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കേണ്ടതിനാണ്. അവന്റെ മുറിവിനാൽ നിങ്ങൾ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു.