The Cross

ആകാശത്തിൽ കുരിശ് പ്രത്യക്ഷപ്പെടും,ഭൂമി ഇളകിയാടും, സമയം അടുത്തിരിക്കുന്നു

2012 ജൂലൈ 12 വ്യാഴാഴ്ച, 10.50 മണിക്ക് യേശു മരിയ ഡിവൈൻ മേഴ്‌സിക്ക് കൊടുത്ത സന്ദേശം

എൻറെ എത്രയും പ്രിയപ്പെട്ട മകളേ, മുന്നറിയിപ്പ് ആകമാന മനുഷ്യരാശിയുടെമേൽ ഏല്പ്പിക്കുന്ന ആഘാതത്തെ ആരും നിസ്സാരമായി കാണരുത്. പലർക്കും അതൊരു ഭീതിദമായ അനുഭവമായിരിക്കും; കാരണം അപ്പോൾ ലോകം അവസാനിക്കാൻ പോകുന്നതുപോലെ അവർക്കനുഭവപ്പെടും. രണ്ട് വാൽനക്ഷത്രങ്ങൾ ഭൂമിക്ക് തൊട്ടു മുകളിൽ വച്ച് കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചുണ്ടാകുന്ന ആ മഹാവിപത്ത് അനേകർ കാണും.

ആകാശത്തിൽ ഒരു അഗ്‌നിപർവതം പൊട്ടിത്തെറിച്ചതുപോലെ തീജ്വാലകൾ ഉയരുകയും പലരും പേടിച്ചു വിറയ്ക്കുകയും ചെയ്യും. ചുവന്നതീജ്വാലകൾ എൻറെ രക്തകിരണങ്ങളും എൻറെ കരുണയുടെ രശ്മികളുമായിരിക്കും. എന്താണ് സംഭവിക്കുന്നത് എന്ന് മനുഷ്യന് ഗ്രഹിക്കാൻ പറ്റാത്തത്ര വലിയ ഒരു സമ്മാനം നിങ്ങൾക്കെല്ലാവർക്കുമായി നൽകപ്പെടുന്നതാണത്.

വളരെപ്പേർക്ക് സൂര്യൻറെ അപ്രതിരോധ്യമായ ചൂട് അവരെ തീർ ത്തും കീഴടക്കിയതുപോലെ ദേഹം മുഴുവൻ പൊള്ളുന്ന അനുഭവം ഉണ്ടാകും. ആന്തരികമായി തങ്ങളുടെ ആത്മാക്കളുടെ അവസ്ഥ കാണുവാൻ തക്കവിധം ബോധം വെളിപ്പെടുന്നതുവരെ അവരുടെ ഉള്ളിൽ ദഹിപ്പിക്കുന്നചൂട് അനുഭവപ്പെടും.

ഭൂകമ്പം ഉണ്ടായാലെന്നതുപോലെ ഭൂമി ആടിയുലയുന്നതായി പലർക്കും തോന്നും. ഭൂമി ഇളകിയാടും. അനേകർ അഭയത്തിനായി തങ്ങൾക്ക് കിട്ടാവുന്ന എന്തെങ്കിലും പിടിവള്ളിയിൽ പിടിച്ചു നിലത്തു വീഴും. എങ്കിലും ഭൂമി വായ് പിളർന്ന് അവരെ വിഴുങ്ങില്ല. കാരണം അതൊരു ഭൗതികമായ ഭൂകമ്പമല്ല, മറിച്ച് അതിഭൗതികമായ ഒരു പ്രതിഭാസമാണ്. ഇത് സംഭവിക്കുന്നതിനു മുൻപ് കാലാവസ്ഥയുടെ ക്രമം ആകെ തകരും. ആകാശത്തിലെ സ്‌ഫോടനത്തിനുശേഷം എൻറെ കുരിശു പ്രത്യക്ഷപ്പെടും. അനേകർ ദുഃഖത്തിൻറെയും പശ്ചാത്താപത്തിൻറെയും കണ്ണീരൊഴുക്കുകയും തങ്ങളുടെ പാപങ്ങളെ പ്രതി ലജ്ജിച്ചു ആ വേദനയിലൂടെ കടന്നു പോകുകയും ചെയ്യും. മറ്റുള്ളവർ അലമുറയിടുകയും ശാപവാക്കുകൾ ഉച്ചരിക്കുകയും ചെയ്യും. കാരണം അവർക്ക് തങ്ങളുടെ ആത്മാക്കളിലെ അന്ധകാരം മൂലം ദൈവിക അടയാളമായ ഈ പ്രകാശത്തെ നേരിടാൻ പറ്റില്ല. അവർ അങ്ങനെ എൻറെ കരുണയുടെ പ്രകാശത്തെ ചെറുത്തു നില്ക്കും.

എൻറെ കരുണയുടെ അടയാളം, അവർ അനുതപിച്ച് മനസ്സു തിരിഞ്ഞില്ലെങ്കിൽ അവരെ കാത്തിരിക്കുന്ന വിധി അവർക്ക് കാണിച്ചു കൊടുക്കും. അപ്പോൾ അവർ നരകാഗ്‌നിയിലെ കഠിനവേദനയാൽ കരയും. എന്നെ സ്‌നേഹിക്കുന്ന ഒട്ടനേകം നല്ല ആത്മാക്കളും അവരുടെമേൽ ഉള്ള പാപക്കറകളെപ്രതി ഈ സഹാനത്തിലൂടെ കടന്നുപോകും. എന്നാൽ അവർക്ക് അപ്പോൾത്തന്നെ പാപമോചനം ലഭിക്കും. അവരും തങ്ങളുടെ അഹങ്കാരം എന്ന പാപം വെളിപ്പെട്ടു കിട്ടുമ്പോൾ എളിമപ്പെടും.

ആവശ്യ സേവനങ്ങൾ കിട്ടുകയില്ലാത്തതിനാൽ ഒട്ടനേകം പേർക്ക് കുറെ ദിവസത്തേക്ക് കീഴിൽത്തന്നെ കഴിയേണ്ടിവരുകയും അത്യാവശ്യകാര്യങ്ങൾ തനിയെ ഏർപ്പാട് ചെയ്യേണ്ടിയും വരും. അതുകൊണ്ടാണ് നിങ്ങൾ ഒരുങ്ങിയിരിക്കണം എന്ന് പറയുന്നത്.

ആത്മാക്കൾക്ക് തങ്ങളുടെ ശുദ്ധീകരണത്തിനായി ശുദ്ധീകരണസ്ഥലത്തിലെ വേദനയിലൂടെ കടന്നു പോകേണ്ടതുകൊണ്ട് ഇത് അവർക്കും ഒരു സഹനത്തിൻറെ സമയമായിരിക്കും. ഇങ്ങനെ അനേകർ തങ്ങളുടെ ആത്മാക്കളുടെ യഥാർത്ഥ അവസ്ഥ മനസ്സിലാക്കുകയും അതുവഴി മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത രീതിയിൽ എളിമപ്പെടുകയും ചെയ്യും. ഒട്ടു വളരെപ്പേർ സംഭവിച്ചവയെ അംഗീകരിക്കുകയും അവർക്ക് എൻറെ ദിവ്യകരുണയുടെയും കൃപകളുടെയും ഒരു മഹാദാനം നല്കപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയുകയും ചെയ്യും.

മാനസാന്തരം ആഗോളവ്യാപകമായിരിക്കും. എൻറെ കുരിശുമരണത്തിനുശേഷം ഇന്നുവരെ ദർശിക്കാത്ത രീതിയിൽ അത്ര വലിയ അളവിലുമായിരിക്കും. സത്യം ദൃശ്യമാകുകയാൽ ശതകോടികൾ ദൈവത്തിലേക്ക് തിരിയും. വിധി ദിനത്തിൽ എന്ത് സംഭവിക്കുമെന്ന് അവർ അറിയും. എൻറെ സ്‌നേഹം അവരെ പൊതിയുന്നതിനാൽ തങ്ങളുടെ ആത്മാക്കളെ എങ്ങനെ രക്ഷിക്കണം എന്നും അവർ തിരിച്ചറിയും. അവർക്ക് വീണ്ടും ആത്മാവിലും മനസ്സിലും ശരീരത്തിലും പരിപൂർണ്ണരാകാൻ കഴിയും. ഇത്രയും കാലം മനുഷ്യകുലത്തിന് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന എൻറെ ദിവ്യകരുണയുടെ പ്രത്യക്ഷീകരണം ആയിരിക്കും എൻറെ കുരിശ്. അത് ആകാശത്തിൽ ലോകത്തിലെല്ലായിടത്തും കാണപ്പെടും.

ദൈവമക്കൾക്ക് ഉറക്കം വിട്ടുണരാനുള്ള ഈ ദൈവിക ഇടപെടലിൻറെ പ്രവർത്തിയുടെ ഫലമായി ഭൂമിയിലെങ്ങും ഒരു ശാന്തി അനുഭവവേദ്യമാകും. എന്നാൽ എൻറെ രക്ഷയുടെ പാനപാത്രം നിരസിക്കുന്ന സാത്താൻറെ സന്നദ്ധ സൈന്യത്തിലൂടെ നിപതിച്ച മാലാഖമാർ ദൈവസന്താനങ്ങളെ ആക്രമിക്കും. സാത്താൻറെ മുദ്രയടിക്കപ്പെട്ടവരും ശിലാഹൃദയമുള്ളവരുമായ അവർ ഉള്ളിൽ കത്തുന്ന പകയോടെ, ദൈവത്തെ സ്‌നേഹിക്കുന്നവർക്കെതിരെ യുദ്ധം ചെയ്യും.

സത്യത്തെ അനുധാവനം ചെയ്യുന്നവരുടെ സംഖ്യയുമായി നോക്കിയാൽ അവരുടെ എണ്ണം അത്ര വലുതായിരിക്കില്ല. എന്നാൽ അവരുടെ ഉള്ളിലെ വെറുപ്പ് ഈ ശാന്തിയും സമാധാനവും നശിപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ അവരെ പ്രചോദിപ്പിക്കും. അതിൻറെ അവസാനം ചെന്നെത്തുക, സംഭവിച്ചതെല്ലാം വെറുമൊരു ഭൗതിക പ്രതിഭാസമായിരുന്നുവെന്നും അത് ശാസ്ത്രജ്ഞർക്ക് തെളിയിക്കാവുന്നതേയുള്ളൂ എന്നും ലോകത്തെ പറഞ്ഞു ബോധ്യപ്പെടുത്താനുള്ള ഒരു പദ്ധതി തയ്യാറാക്കുക എന്നതിലായിരിക്കും. വ്യസനകരമെന്നു പറയട്ടെ, പലരും ഇത് ശരിയാണെന്ന് വിശ്വസിക്കുകയും ദൈവത്തിൻറെ മക്കൾ വീണ്ടും തങ്ങളുടെ പഴയ പാപകരമായ ജീവിതത്തിലേക്ക് മടങ്ങിപ്പോകുകയും ചെയ്യും. അപ്പോഴായിരിക്കും ആത്മാക്കൾക്കു വേണ്ടിയുള്ള യുദ്ധം തുടങ്ങുന്നത്. എൻറെ ദ്വിതീയാഗമനം ഈ ദുഷ്ടത അവസാനിപ്പിക്കുന്നതുവരെ ഈ സംഭവ ഗതികൾ അതിൻറെ അന്തിമ ഏറ്റുമുട്ടലിലേക്ക് എത്തിച്ചേരാൻ കുറച്ച് സമയം പിടിക്കും.

ഈ സന്ദേശങ്ങൾ എൻറെ പ്രിയപ്പെട്ട അനുയായികളായ നിങ്ങളിൽ ഭയം ജനിപ്പിക്കാൻ ഇടയാകരുത്. പകരം ഈ മഹത്വപൂർണ്ണമായ സംഭവത്തിനുവേണ്ടി ഒരുങ്ങുകയും അതിനെ ആശ്ലേഷിക്കാൻ നിങ്ങളുടെ ആത്മാക്കളെ അനുവദിക്കുകയും ചെയ്യുക. നിങ്ങളുടെ ദൃഢനിശ്ചയത്തെ ബലപ്പെടുത്താനും എൻറെ സ്‌നേഹം നിങ്ങളുടെ കുടുംബത്തിലും സുഹൃത്തുക്കൾക്കിടയിലും പരത്താനുമായി ഈ അത്ഭുതകരമായ ദൈവിക പ്രവർത്തിയെ സ്വീകരിക്കുക. നിങ്ങളുടെ യേശുവായ എന്നോടുള്ള ഐക്യത്തിൽ അഭിമാനിക്കുകയും എൻറെ കരുണയെ സ്വീകരിക്കാൻ വിസമ്മതിക്കുന്ന ആത്മാക്കളെ രക്ഷിക്കാൻ എന്നെ സഹായിക്കുകയും ചെയ്യുക. പോയി ഒരുങ്ങുക. സമയം അടുത്തെത്തിയിരിക്കുന്നതിനാൽ ആഹ്ലാദിക്കുക.

ഞാൻ നിന്നെ സ്‌നേഹിക്കുന്നു,

നിൻറെ യേശു.

പ്രാർത്ഥന ഗ്രൂപ്പിൽ താൽപര്യമുള്ളവർക്ക് ജോയിൻ ചെയ്യാം .ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ മാത്രമേ ജോയിൻ ചെയ്യാവൂ. അൽഭുത മാതാവിനെയും ഉണ്ണി ഈശോയുടെയും പ്രാർത്ഥനാ ഗ്രൂപ്പിൽ അംഗമാകാം

https://chat.whatsapp.com/IaiAgIBaLY8Bjjhvh9iYBj

ബൈബിളും പ്രാർത്ഥനകളും അറിവില്ലാത്തവർ ഈ ഗ്രൂപ്പിൽ ചേരുക

https://chat.whatsapp.com/LQTjPDQTLcIDMaJkQ3OtGo

https://t.me/shibukizhakkekuttu

https://www.facebook.com/groups/826352598242134/admin_activities