പരിശുദ്ധ അമ്മ ആദ്യം കരഞ്ഞത് ഇറ്റലിയില്‍, അമ്മ കരഞ്ഞത് 56 മണിക്കൂര്‍
പരിശുദ്ധയമ്മയുടെ കണ്ണില്‍ നിന്ന് കണ്ണീരൊഴുകിയ വാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ഇറ്റലിയിലെ സൈറാക്കസില്‍നിന്നാണ്. 1953ലായിരുന്നു സംഭവം. ഒരു വീട്ടില്‍ സ്ഥാപിച്ചിരുന്ന രൂപത്തില്‍നിന്ന് നാല് ദിനങ്ങളിലായി (ഓഗസ്റ്റ് 29 രാവിലെ മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെ) ഏതാണ്ട് 56 മണിക്കൂര്‍ നേരം അമ്മയുടെ കണ്ണില്‍നിന്ന് രക്തക്കണ്ണീരൊഴുകി. ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കൊടുവില്‍ സഭാനേതൃത്വം അത്ഭുതം സ്ഥിരീകരിച്ചതോടെ ഉയര്‍ന്ന ദൈവാലയം- സാംഗ്ച്വറി ഓഫ് മെഡോണ ഡെല്ല ലാക്രൈം- പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമാണിപ്പോള്‍.
സൈറാക്കസ് പട്ടണത്തിലെ ആന്‍ജലോ ജാനുസോയുടെ ഭവനത്തിലാണ് ആ അത്ഭുതം സംഭവിച്ചത്. ആന്‍ജലോ ജാനുസോയുടെ ഭാര്യ ആന്റോണിയോ ഗര്‍ഭിണിയായിരുന്നു. ഗര്‍ഭസ്ഥശിശുവിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പൂര്‍ണ വിശ്രമത്തിലായിരുന്നു അവര്‍. മറ്റ് ചില ശാരീരിക അവശതകളും അവളെ ക്ലേശിപ്പിച്ചിരുന്നു. ആന്‍ജലോ ജോലിക്ക് പോയാല്‍ പിന്നെ ഭര്‍തൃസഹോദരി ഗ്രാസിയായും മറ്റൊരു ബന്ധുവും മാത്രമേ അവള്‍ക്ക് കൂട്ടുണ്ടായിരുന്നുള്ളൂ. അവള്‍ കിടന്ന കട്ടിലിനോട് ചേര്‍ന്ന് മാതാവിന്റെ ചെറിയ രൂപമുണ്ടായിരുന്നു. ദിവസത്തിലെ മുഴുവന്‍ സമയവും അതില്‍ നോക്കി അവള്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരുന്നു. അങ്ങനെ പ്രാര്‍ത്ഥിക്കുന്ന ഒരു ദിവസം അവള്‍ മാതാവിന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി.
അമ്മയുടെ കണ്ണില്‍നിന്ന് കണ്ണീര്‍ ഒഴുകിയിറങ്ങുന്നു! 'അമ്മ കരയുകയാണോ?' ഇത്തിരി ഉറക്കെ അത്ഭുതത്തോടെയാണ് ആന്റോണിയോ ചോദിച്ചത്. അവളുടെ ശബ്ദം കേട്ട് ഓടിവന്ന ഗ്രാസിയായും ആ കണ്ണീര്‍ കണ്ടു. വിരല്‍കൊണ്ട് അവള്‍ രൂപത്തില്‍ തൊട്ടുനോക്കി. അത്ഭുതം! കൈവിരല്‍ നനഞ്ഞിരിക്കുന്നു. അമ്മ കരയുകയാണ്. ഈ അത്ഭുതദൃശ്യം കണ്ട് ബന്ധുവും വിസ്മയഭരിതയായി. അന്റോണിയായുടെ ശാരീരികക്ഷീണവും രോഗതീവ്രതയും തല്‍ക്ഷണം വിട്ടുപോയി. അവള്‍ ഊര്‍ജസ്വലതയോടെ എഴുന്നേറ്റു. അധികം വൈകാതെ വാര്‍ത്തയറിഞ്ഞ് നാട്ടുകാര്‍ ഓടിയെത്താന്‍ തുടങ്ങി.
എല്ലാവരും ഈ യാഥാര്‍ത്ഥ്യം നേരില്‍ കണ്ടു. അവരെല്ലാവരും ഉച്ചസ്വരത്തില്‍ 'നന്മനിറഞ്ഞ മറിയമേ' എന്ന ജപം ചൊല്ലാന്‍ തുടങ്ങി. മണിക്കൂറുകള്‍ക്കകം ആയിരക്കണക്കിനാളുകള്‍ ആ വീട്ടിലേക്ക് ഒഴുകിയെത്തി. 1953 ഓഗസ്റ്റ് 29 രാവിലെ മുതല്‍ സെപ്റ്റംബര്‍ ഒന്ന് ഉച്ചവരെ അതാണ്ട് 56 മണിക്കൂര്‍ അമ്മയുടെ കണ്ണില്‍നിന്ന് കണ്ണീര്‍ പ്രവാഹമുണ്ടായി.സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ സഭാധികൃതര്‍ 189 പേരില്‍നിന്ന് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്താനും തീരുമാനമായി.
മാതാവിന്റെ തിരുസ്വരൂപത്തില്‍നിന്ന് ശേഖരിച്ച 19 തുള്ളി കണ്ണീര്‍ ലാബിലെ വിവിധ ടെസ്റ്റുകള്‍ക്ക് വിധേയമാക്കി. മനുഷ്യന്റെ കണ്ണീരില്‍ കാണപ്പെടുന്നതുപോലെ സോഡിയം ക്ലോറൈഡിന്റെ ജലീയലായനിയും പ്രോട്ടീനും സില്‍വര്‍ സംയുക്തങ്ങളും ഈ കണ്ണീരിലും കാണപ്പെട്ടു.അധികം വൈകാതെ മാതാവിന്റെ കണ്ണീരിന്റെ നിജസ്ഥിതിയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടു.
പ്രമുഖ ഡോക്ടര്‍മാരായ മൈക്കിള്‍ കമ്പോള, ഫ്രാന്‍സിസ് കോട്‌സി, ലിയോ പോഡേ, ലാറോസ എന്നിവരായിരുന്നു ഈ പരീക്ഷണത്തിന് നേതൃത്വം നല്‍കിയത്. തെളിവുകളുടെയും റിപ്പോര്‍ട്ടുകളുടെയും നൂറുകണക്കിനാളുകളുടെ സാക്ഷ്യമൊഴികളുടെയും വെളിച്ചത്തില്‍ ഇത് 'മാതാവിന്റെ കണ്ണീര്‍പ്രവാഹ'മാണെന്നുതന്നെ ആധികാരികമായി സഭ പ്രഖ്യാപിച്ചു.
https://24newslive.com/bible-reading/the-cross-will-appear-in-the-sky-the-earth-will-shake-and-the-time-is-near/
ആകാശത്തിൽ കുരിശ് പ്രത്യക്ഷപ്പെടും,ഭൂമി ഇളകിയാടും, സമയം അടുത്തിരിക്കുന്നു
പ്രാർത്ഥന ഗ്രൂപ്പിൽ താൽപര്യമുള്ളവർക്ക് ജോയിൻ ചെയ്യാം .ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ മാത്രമേ ജോയിൻ ചെയ്യാവൂ. അൽഭുത മാതാവിനെയും ഉണ്ണി ഈശോയുടെയും പ്രാർത്ഥനാ ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/It25KeQS2ny5ok3refsUo1
ബൈബിളും പ്രാർത്ഥനകളും അറിവില്ലാത്തവർ ഈ ഗ്രൂപ്പിൽ ചേരുക
https://chat.whatsapp.com/LQTjPDQTLcIDMaJkQ3OtGo
https://t.me/shibukizhakkekuttu
https://www.facebook.com/groups/826352598242134/admin_activities